മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപി. ഡല്‍ഹിയില്‍ വച്ച് ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയത്. ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ചാണ് വിവാഹം.
ക്ഷണക്കത്തിനൊപ്പം താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപി തന്നെ ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനും ബിസിനസുകാരനുമായ ശ്രേയസ് ആണ് വരന്‍.
Also Read; നുണയെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയണം; ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി അഡ്വ. സി. ഷുക്കൂര്‍
ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.