#Career #india #Top News

എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജോലി

ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളിലെ കാര്‍ഗോ ഡിവിഷനില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. Broadcast Engineering Consultants India Limited ഇപ്പോള്‍ സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് സൂപ്പര്‍ വൈസര്‍ , മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് , ലോഡിംഗ് സ്റ്റാഫ് , ഓഫീസ് സ്റ്റാഫ് ഒഴിവുകളില്‍ മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.becil.com/ ഇല്‍ 2024 മേയ് 13 മുതല്‍ 2024 മേയ് 24 വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *