#kerala #Top Four

ആലുവയിലെ ഗുണ്ടാ ആക്രമണം: വെട്ടേറ്റവരുടെ നില ഗുരുതരം, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം

ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുക്കുകയും ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തര്‍ക്കത്തിന്റെ മുന്‍ വൈരാഗ്യത്തിലായിരുന്നു നാടിനെ നടുക്കിയ ഗുണ്ടാ ആക്രമണം. പ്രതികള്‍ കാറിലും ബൈക്കിലുമായാണ് എത്തിയത്.

Also Read ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.വി നാരായണന്‍ അന്തരിച്ചു

മാരകായുധങ്ങളുമായി എത്തിയവര്‍ ആക്രമണം അഴിച്ചുവിട്ടു. വാളിന് വെട്ടേറ്റവര്‍ ചിതറിയോടി. ഓടാന്‍ കഴിയാതെ നിന്ന സുലൈമാനെ തലയ്ക്കടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ച് തല തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഫൈസല്‍ ബാബു, സനീര്‍, സിറാജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ കൂടാതെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലുണ്ട്. മുന്‍ വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് ആലുവ റൂറല്‍ എസ്പി പറഞ്ഞു.

പ്രതികള്‍ എത്തുന്നത് മുതല്‍ ആക്രമണം നടത്തുന്നവരെയുള്ള ദൃശ്യങ്ങള്‍ സമീപത്തെ സിസി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെട്ടേറ്റ സിദ്ദിഖിന്റെ നിലയും ഗുരുതരമായി തുടരുകയാണ്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *