#kerala #Top Four

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് : ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച പ്രധാന ചര്‍ച്ചയാകും

തിരുവനന്തപുരം:ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവന്തപുരത്ത് ചേരും. പ്രധാനമായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് യോഗത്തില്‍ ചര്‍ച്ചയാകുക.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ യോഗം ശാസിച്ചേക്കും, ഒപ്പം സംസ്ഥാന നേതൃത്വമറിയാതെ ഇ പി ജയരാജനെ നേരില്‍ക്കണ്ടതിനെ കുറിച്ച് പ്രകാശ് ജാവ്‌ദേക്കറും യോഗത്തില്‍ വിശദീകരിക്കും. വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളെ സംബന്ധിച്ച് യോഗം പ്രത്യേകം ചര്‍ച്ച ചെയ്യും.

Also Read ; കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

അഞ്ച് മണ്ഡലങ്ങളില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ ബിജെപി രണ്ടിടത്ത് ജയിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും വച്ചുപുലര്‍ത്തുന്നുണ്ട്. തിരുവനന്തപുരവും തൃശ്ശൂരും താമരവിരിയുമെന്നാണ് ജില്ലാ ഘടകങ്ങളുടെ കണക്ക്, എന്നാല്‍, തൃശൂരില്‍ നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന പരാതി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കുണ്ട് ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കൂടാതെ ആലപ്പുഴയില്‍ മുരളീധര വിഭാഗം ശോഭയ്ക്കെതിരെ വിഭാഗീയ നീക്കങ്ങള്‍ നടത്തിയെന്നും ആക്ഷേപമുണ്ട്, ആറ്റിങ്ങലില്‍ കൃഷ്ണദാസ് പക്ഷത്തിന്റെ നിസ്സഹകരണവും തിരിച്ചടിയായി, കോഴിക്കോട് എം ടി രമേശിനെതിരെ ശക്തമായ വിഭാഗീയ പ്രവര്‍ത്തനം നടന്നതായി പരാതിയുണ്ട്.

Leave a comment

Your email address will not be published. Required fields are marked *