#kerala #Top News

കാണാതായിട്ട് ഒരാഴ്ച, മക്കള്‍ തിരക്കിയില്ല; തിരുവനന്തപുരത്ത് വയോധിക വീടിന് സമീപം മരിച്ച നിലയില്‍, മൃതദേഹം നായകള്‍ ഭക്ഷിച്ചു

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി. മടവൂര്‍ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം.

Also Read ; വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം; നിയമനത്തിന് പകരം വിരമിച്ചവരെ ദിവസക്കൂലിക്ക് വെക്കാന്‍ കെഎസ്ഇബി

മൂത്തമകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവര്‍ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകന്‍ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്. തുടര്‍ന്ന പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു.

തുടര്‍ന്ന് ബന്ധുവും അയല്‍വാസിയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പള്ളിക്കല്‍ പൊലീസില്‍ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാന്‍ വൈകുന്നതിനു കാരണമായി. രാജു, അശോക് കുമാര്‍ എന്നിവരാണ് മരിച്ച ഭവാനിയുടെ മക്കള്‍. മരുമക്കള്‍: ഗീത, ലീലാമണി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *