October 26, 2024
#Top Four

യുവഡോക്ടര്‍മാരുടെ മരണം; ഗൂഗിള്‍ മാപ്പ് ചതിച്ചതല്ല, സംഭവിച്ചത് ഇതാണ്

പറവൂര്‍: പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരിക്കാനിടയായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടകാരണമെന്നും പരിശോധനകള്‍ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചിരുന്നു.

ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ ഗോതുരുത്ത് പുഴയില്‍ കടല്‍വാതുരുത്ത് കടവിലാണ് അപകടം നടന്നത്. ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി കാണിക്കുന്നുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശ്രദ്ധിക്കാതെ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read; വെള്ളിയാഴ്ചകളില്‍ പൊതുപരീക്ഷകള്‍ ഒഴിവാക്കണം, ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പിലാക്കണം; ആവശ്യമുയര്‍ത്തി ന്യൂനപക്ഷ സംഘടനകള്‍

ദേശീയപാത 66 ഒഴിവാക്കി ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് കടല്‍വാതുരുത്തില്‍ എത്തിയത്. ഹോളിക്രോസ് കവലയില്‍നിന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടല്‍വാതുരുത്ത് കടവിലെ റോഡിലേക്ക് കയറുകയായിരുന്നു.

Join with metropost: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Leave a comment

Your email address will not be published. Required fields are marked *