#Sports #Top News

ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായി ക്ലബ് വിട്ടു

കൊച്ചി: ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടുമൊരു പടിയിറക്കംകൂടി.ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായിയാണ് ക്ലബ് വിട്ടത്.ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ടീമിന് വേണ്ടിയുള്ള താരത്തിന്റെ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

Also Read ; മകളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി

കഴിഞ്ഞ സീസണിലാണ് ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്സ് തട്ടകത്തിലെത്തിച്ചത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പടിയിറങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സില്‍ വലിയ കൊഴിഞ്ഞുപോക്കാണ് ഉണ്ടാവുന്നത്. ഇവാന് പകരം ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് സ്വീഡിഷ് കോച്ച് മിക്കേല്‍ സ്റ്റാറേ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകന്‍ ഫ്രാങ്ക് ഡോവന്‍, ഗ്രീക്ക് സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ്, ഗോള്‍ കീപ്പര്‍മാരായ കരണ്‍ജിത്ത് സിങ്, ലാറ ശര്‍മ്മ എന്നിവരും ക്ലബ്ബ് വിട്ടിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *