തട്ടം വിവാദം അങ്ങനെയൊന്നും തീരില്ല! സി പി ഐ എം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്, മുന്നറിയിപ്പുമായി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സിപിഐഎം സംസ്ഥാന സമിതിയംഗം അഡ്വ. കെ അനില്‍ കുമാര്‍ ഉയര്‍ത്തിയ തട്ട വിവാദം അങ്ങനെയൊന്നും തീരില്ലെന്ന സൂചന നല്‍കി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. സിപിഐഎം വിശ്വാസങ്ങളിലേക്ക് കടന്ന് ചെല്ലരുത്. അത് നല്ലതല്ല. അതിന്റെ ശാസ്ത്രീയത തിരയുന്നതില്‍ പ്രസക്തിയില്ല. ഇന്‍ഡ്യ മുന്നണിയില്‍ ഉള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാകേണ്ട പ്രസ്താവനയല്ല ഉണ്ടായത്. ഇങ്ങനെയൊരു പ്രസ്താവന എങ്ങനെ ഉണ്ടായെന്നത് പരിശോധിക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മതവിരുദ്ധതയും വിശ്വാസങ്ങളെ ഹനിക്കലുമാണ്, വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്ന സിപിഐഎമ്മിന്റെ എക്കാലത്തേയും നിലപാട്. ഇത് തന്നെയാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെയും പുറത്ത് വന്നിരിക്കുന്നത്. മലപ്പുറത്ത് തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സമിതിയംഗമായ അഡ്വ. കെ അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം.
Also Read; നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു മരണം
അതേസമയം അനില്‍ കുമാറിന്റെ പരാമര്‍ശത്തെ തളളി സിപിഐഎം രം?ഗത്തെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാക്കളും സമസ്ത നേതാക്കളും വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് സിപിഐഎം പ്രതികരിച്ചത്. അനില്‍ കുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും വസ്ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാര്‍ കെണിയില്‍ വീഴാതെ ശ്രദ്ധിക്കണം. അനില്‍ കുമാറിന്റെ പരാമര്‍ശം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































