October 23, 2024
#Movie #Top News

വിവേക് അഗ്‌നിഹോത്രി എത്തുന്നു മഹാഭാരതവുമായി

ദി കശ്മീര്‍ ഫയല്‍സിലൂടെ സിനിമാ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രി പുതിയ ചിത്രവുമായി എത്തുന്നു. മഹാഭാരതകഥയുമായാണ് വിവേക് അഗ്‌നിഹോത്രി എത്തുന്നത്. ചിത്രം മൂന്ന് ഭാഗങ്ങളിലായാണ് ബിഗ് കാന്‍വാസില്‍ എത്തുക. ഐ ആം ബുദ്ധയുടെ ബാനറില്‍ പല്ലവി ജോഷിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത കന്നഡ സാഹിത്യകാരന്‍ എസ് എല്‍ ഭൈരപ്പയുടെ വിഖ്യാത നോവല്‍ പര്‍വയെ അടിസ്ഥാനമാക്കിയാണ് വിവേക് അഗ്‌നിഹോത്രി ചിത്രം ഒരുക്കുന്നത്.

അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് അണിയറക്കാര്‍ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ധര്‍മ്മത്തിന്റെ ഒരു ഇതിഹാസകഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിവേക് അഗ്‌നിഹോത്രി തന്നെ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ സഹചരയിതാവ് പ്രകാശ് ബെലവാടിയാണ്. എന്നാല്‍ അഭിനേതാക്കള്‍ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Also Read; പി എം എ സലാമിന് രാഷ്ട്രീയം പറയാനുള്ള വകതിരിവില്ല, ലീഗിനെ കുഴപ്പത്തിലാക്കി എളമരം കരീം

ഹേറ്റ് സ്റ്റോറി, സിദ്, ബുദ്ധ ഇന്‍ ട്രാഫിക് ജാം, ദി കശ്മീര്‍ ഫയല്‍സ് തുടങ്ങി 9 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദി കശ്മീര്‍ ഫയല്‍സ്: അണ്‍റിപ്പോര്‍ട്ടഡ് എന്ന ഡോക്യുമെന്ററി സിരീസും സംവിധാനം ചെയ്തു. ദി വാക്‌സിന്‍ വാര്‍ ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

Leave a comment

Your email address will not be published. Required fields are marked *