#kerala #Top Four

ഐടി പാര്‍ക്കുകളില്‍ മദ്യശാല ഉടന്‍ എത്തും ; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക്‌ നിയമസഭാ അംഗീകാരം , രാവിലെ 11 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടര്‍ നടപടിയുണ്ടാകും.എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഐ ടി പാര്‍ക്കുകള്‍ക്ക് എഫ്എല്‍ 4 സി ലൈസന്‍സ് നല്‍കും. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും.

Also Read ; പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്തിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകും. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ദേശം മിടുക്കരായ ഐടി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂട്ടുമെന്നും ഇത് സാംസ്‌കാരിക നാശത്തിന് വഴി വഴിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *