#gulf #news

അബുദാബിയില്‍ ബുധനാഴ്ച മുതല്‍ മേച്ചില്‍ക്കാലമായിരിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി

അബുദാബി : മരുഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് എമിറേറ്റില്‍ ബുധനാഴ്ചമുതല്‍ ഒക്ടോബര്‍ 15 വരെ മേച്ചില്‍ക്കാലമായിരിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി (ഇ.എ.ഡി.) അധികൃതര്‍ അറിയിച്ചു. മേച്ചില്‍ നിയന്ത്രിക്കുകയും പ്രകൃതിദത്ത മേച്ചില്‍പ്രദേശങ്ങള്‍ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇ.എ.ഡി. ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

Also Read ;സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷത്തിന് താഴെ : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും

മേച്ചില്‍പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സുസ്ഥിര പരമ്പരാഗതരീതികള്‍ പ്രോത്സാഹിപ്പിക്കാനാണ് ഏജന്‍സി ശ്രമിക്കുന്നത്. 21-ന് മുകളില്‍ പ്രായമുള്ള യു.എ.ഇ. പൗരന്മാര്‍ക്ക് മാത്രമാണ് മേച്ചിലിന് അനുമതി ലഭിക്കുക.

അബുദാബി അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (അഡാഫ്സ) ലൈവ്സ്റ്റോക്ക് ഇന്‍വെന്ററി സാക്ഷ്യപത്രമുള്ളവര്‍ക്ക് വെബ്‌സൈറ്റിലൂടെ (www.ead.gov.ae.) അനുമതിക്കായി അപേക്ഷിക്കാം. എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്, കന്നുകാലികളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ എന്നിവസഹിതമാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒരുവര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി.

ലൈസന്‍സുള്ളവരെ തുറസായ പ്രദേശങ്ങളില്‍ മൃഗങ്ങളെ മേയ്ക്കാന്‍ അനുവദിക്കും. സംരക്ഷിതമേഖലകള്‍, താമസപ്രദേശങ്ങള്‍, റോഡുകള്‍ എന്നിവയില്‍നിന്ന് രണ്ട് കിലോമീറ്ററില്‍ കുറയാത്ത അകലം പാലിക്കണം. മേച്ചില്‍ പ്രദേശങ്ങളിലെ ചെടികള്‍ പിഴുതെറിയാനോ മുറിക്കാനോ കത്തിക്കാനോ പാടില്ല. സൈക്കിള്‍, കാര്‍, ഏതെങ്കിലും തരത്തിലുള്ള യന്ത്രങ്ങള്‍ എന്നിവ മേച്ചില്‍പ്രദേശങ്ങളില്‍ ഉപയോഗിക്കരുത്. വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിന് പ്രതികൂലമാകുന്ന വസ്തുക്കള്‍ മേച്ചില്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുവരരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. മേച്ചില്‍പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നിയന്ത്രണങ്ങള്‍ അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കന്നുകാലി ഉടമകളെ ബോധവത്കരിക്കാനായി ഇ.എ.ഡി. പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാറുമുണ്ട്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *