#gulf #Top News

മാഞ്ചസ്റ്റര്‍ യുനൈറ്റിനെ സ്വന്തമാക്കാനില്ലെന്ന് ഷെയ്ഖ് ജാസിം ; 50,000 കോടിയുടെ ബിഡ് പിന്‍വലിച്ചു

ദോഹ: ലോകത്തിലെ ഏറ്റവും പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില കൊടുത്ത് വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് ഖത്തരി വ്യവസായി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പിന്‍മാറി. അഞ്ച് ബില്യണ്‍ പൗണ്ടിലധികം (5,04,84,02,15,500 രൂപ) പണമായി തന്നെ നല്‍കി 100 ശതമാനം ഉടമസ്ഥതയ്ക്കുള്ള ബിഡ് ആയിരുന്നു ഷെയ്ഖ് ജാസിം സമര്‍പ്പിച്ചിരുന്നത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

ക്ലബ് ഉടമകളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഷെയ്ഖ് ജാസിമിന്റെ ഓഫര്‍ പര്യാപ്തമല്ലെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് ബില്യണ്‍ പൗണ്ട് (6,05,80,82,58,600 രൂപ) ആണ് ക്ലബ്ബിന് വിലമതിക്കുന്നത്. എന്നാല്‍, ബിഡ് തുക ഉള്‍പ്പെടെയുള്ള ‘രഹസ്യ’ങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ച ഷെയ്ഖ് ജാസിമിന്റെ ടീം ക്ലബ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറിയെന്ന് സ്ഥിരീകരിച്ചതായി മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

Also Read; ആത്മഹത്യ ചെയ്ത അഗ്നിവീറിന് സൈനിക ബഹുമതിയില്ലെന്ന് സൈന്യം

 

Leave a comment

Your email address will not be published. Required fields are marked *