#kerala #Top Four

സ്വര്‍ണക്കടത്ത്; പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശശിതരൂര്‍

ഡല്‍ഹി: സ്വര്‍ണക്കടക്കടത്തിന്‌  ശശിതരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ശശിതരൂര്‍ എം പി.പിടിയാലയ് തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫാണെന്നും ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി മാത്രമാണ് തന്റെ ഓഫീസില്‍ ജോലി ചെയ്യുന്നത് എന്നുമാണ്‌ തരൂരിന്റെ വിശദീകരണം. കൂടാതെ നിയമം നിയമത്തിന്റെ വഴിക്ക്‌ നടക്കട്ടെ എന്നും തരൂര്‍ പ്രതികരിച്ചു.

Also Read ; സ്വര്‍ണക്കടത്ത്: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍

അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂര്‍ പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട തന്റെ കാര്യങ്ങള്‍ ശിവകുമാര്‍ മുന്‍പ് നോക്കി നടത്തിയിരുന്നു. സര്‍വ്വീസ് കഴിഞ്ഞിട്ടും പാര്‍ട്ട് ടൈം ആയി തുടരാന്‍ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാള്‍ എന്ന നിലയിലാണ്. അന്വേഷണ സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഒരിളവും തേടുന്നില്ലന്നും തരൂര്‍ പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ശിവകുമാര്‍ ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയത്.

അതേസമയം കോണ്‍ഗ്രസ് – സിപിഐഎം സ്വര്‍ണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ശശി തരൂരിന്റെ എതിര്‍സ്ഥാനാര്‍ത്ഥി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.

 

Leave a comment

Your email address will not be published. Required fields are marked *