എറണാകുളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കില്‍ മരം വീണ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം-തൃശ്ശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ ട്രാക്കിലേക്കാണ് മരം വീണത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാല്‍ വലിയ ശബ്ദവും തീപ്പൊരിയുമുണ്ടായി. ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന പാതയിലേക്കുകൂടിയാണ് മരം വീണത്. സംഭവസമയം ട്രെയിനോ വാഹനങ്ങളോ കടന്നുപോകാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്.
Also Read; മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോല്‍ ദാനം 12 ന്
വലിയ ശബ്ദം കേട്ട് അവിടേക്ക് ഓടിയെത്തിയ നാട്ടുകാരാണ് സംഭവം പോലീസിലും ഫയര്‍ഫോഴ്‌സിലും അറിയിച്ചത്. മരത്തില്‍നിന്ന് തീയും പുകയും ഉയരുന്നുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദിച്ച് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































