#kerala #Top News

ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സൗത്ത് കൊടുവളളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ നാലരയോടുകൂടി നടന്ന അപകടത്തില്‍ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ വേണമെന്ന് സുരേഷ് ഗോപി

സംഭവസ്ഥലത്ത് നിന്ന് യുവാക്കളെ ആശുപത്രിയിലെത്തിക്കുന്ന അതേ സമയത്ത് ഒരാള്‍ മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വലിയ ശബ്ദം കേട്ടാണ് അപകടസ്ഥലത്തേക്ക് ഓടിയെത്തിയതെന്നും തുടര്‍ന്ന് കെഎസ്ഇബിയിലും ഫയര്‍ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രദേശവാസി വ്യക്തമാക്കി. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും യുവാക്കളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *