#kerala #Movie #Top News

മലയാളസിനിമയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി നടന്‍ ബിജു മേനോന്‍, ആഘോഷമാക്കി ‘തലവന്‍’ അണിയറപ്രവര്‍ത്തകര്‍

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ബിജു മേനോന്‍. മലയാള സിനിമയില്‍ ഒരു നടനെന്ന നിലയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. 1991ല്‍ ഈഗിള്‍ എന്ന ചിത്രത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആയി മുഖം കാണിച്ചിട്ടുണ്ടെങ്കിലും 1994ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന സിനിമയാണ് ബിജു മേനോന്റെ നടന്‍ എന്ന നിലയിലുള്ള ആദ്യ ചിത്രം. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ഈ ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായകനായി അഭിനയിച്ചത്. അതിനുശേഷം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായി പിറന്നു. പത്രം, മധുരനൊമ്പരക്കാറ്റ്, മഴ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെള്ളിമൂങ്ങ, ഓര്‍ഡിനറി, അയ്യപ്പനും കോശിയും തുടങ്ങി ബിജു മേനോന്‍ എന്ന നടനെ മലയാളിയുടെ മനസില്‍ പതിപ്പിച്ച എത്രയെത്ര സിനിമകള്‍.

Also Read ; അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ആവാം

ജിസ് ജോയ് സംവിധാനം ചെയ്യുന്ന തലവന്‍ ആണ് ബിജു മേനോന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ആസിഫ് അലിയും ബിജുമേനോനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്നു. മെയ് 24-ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്. മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരണ്‍ വേലായുധന്‍. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയന്‍ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍ – സാഗര്‍, അസ്റ്റോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഫര്‍ഹാന്‍സ് പി ഫൈസല്‍, അഭിജിത്ത് കെ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ – ജോബി ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ആസാദ് കണ്ണാടിക്കല്‍, പി ആര്‍ ഒ – വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *