ഇനി സ്റ്റാറ്റസിലും ടാഗ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
ഏറ്റവും കൂടുതല്‍ ആളുകള്‍ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഇടയ്ക്കിടെ മികച്ച ഫീച്ചറുകള്‍ കൊണ്ട് ഉപഭോക്താക്കളെ വാട്‌സ്ആപ്പ് അതിശയിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു പുതിയ അപ്‌ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചര്‍ എത്തിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ എത്തുന്നതോടെ സ്റ്റാറ്റസുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ടാഗ് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇത് മാറ്റാര്‍ക്കും കാണാന്‍ കഴിയുകയും ഇല്ല. നിങ്ങള്‍ ടാഗ് ചെയ്തിരിക്കുന്ന ആള്‍ക്ക് മാത്രമാണ് ഇത് കാണാന്‍ കഴിയുക. സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇപ്പോഴുള്ള 30 സെക്കന്‍ഡ് ദൈര്‍ഘ്യം ഒരു മിനിറ്റാക്കി ഉയര്‍ത്താനും മെറ്റയ്ക്ക് നീക്കമുണ്ട്.
Join with metro post: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































