October 23, 2024
#Top Four

കെഎസ്ആര്‍ടിസി യൂണിഫോമില്‍ വീണ്ടും മാറ്റാം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം വരുത്താന്‍ തീരുമാനം. കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് മടങ്ങാനാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെ തീരുമാനമെന്നും വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ച് കെ.എസ്.ആര്‍.ടി,സി എം.ഡി ഉത്തരവിറക്കി.

ഉത്തരവനുസരിച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കാക്കി നിറത്തിലുള്ള പാന്റ്‌സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷര്‍ട്ടുമായിരിക്കും യൂണിഫോം. വനിതാ ജീവനക്കാര്‍ക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്‌ലെസ് ഓവര്‍ക്കോട്ടും ധരിക്കാം. സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലുള്ളവര്‍ക്കും കാക്കി പാന്റ്‌സും ഹാഫ് സ്ലീവ് ഷര്‍ട്ടുമാണ് വേഷം. ഇവര്‍ക്ക് നെയിംബോര്‍ഡും ഷോള്‍ഡര്‍ ഫ്‌ലാപ്പില്‍ കാറ്റഗറിയും രേഖപ്പെടുത്തിയിരിക്കും, ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കാക്കി സഫാരി സ്യൂട്ടായിരിക്കും യൂണിഫോം. ഹെഡ് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കാക്കി പാന്റ്‌സും ഫുള്‍ സ്ലീവ് ഷര്‍ട്ടുമായിരിക്കും. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോമായിരിക്കും. കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്ന് ജീവനക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം 2022ല്‍ മാനേജ്‌മെന്റിനെ തൊഴിലാളി യൂണിയനുകള്‍ അറിയിക്കുകയും ചെയ്തു.

Also Read; ‘നെഗറ്റീവ് എനര്‍ജി’ മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

മുപ്പതുവര്‍ഷത്തിലേറെ ഉപയോഗിച്ചു വന്ന കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വരുത്തിയത്. കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും യൂണിഫോം നീല ഷര്‍ട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാരനിറവും ഇന്‍സ്‌പെക്ടര്‍മാരുടേത് മങ്ങിയ വെള്ള ഷര്‍ട്ടും കറുത്ത പാന്റുമായിരുന്നു യൂണിഫോം.

 

 

Leave a comment

Your email address will not be published. Required fields are marked *