ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ പോലെ, ഹിന്ദുക്കള്‍ക്ക് അയോധ്യ: അഭിപ്രായ പ്രകടനവുമായി കങ്കണ

ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്ക് വത്തിക്കാന്‍ എന്ന പോലെ ഇന്ത്യയിലെ ഹിന്ദുക്കളുടെ മുഖ്യ ആരാധനാലയമായി അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് നടി കങ്കണ റണാവത്ത്. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നതെന്നും നടി കങ്കണ പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായതോടെ, രാജ്യത്തെ ഹിന്ദുക്കളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടമാണ് സഫലമാകുന്നത്. അയോധ്യയുമായി ബന്ധപ്പെട്ട് താന്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി. അയോധ്യയുമായി ബന്ധപ്പെട്ട് തിരക്കഥയും തയ്യാറാക്കി. പുതിയ ചിത്രമായ തേജസില്‍ രാമക്ഷേത്രത്തിന് സുപ്രധാന പങ്കുണ്ടാകുമെന്നും കങ്കണ പറഞ്ഞു.
Also Read; അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കാണിച്ച ഇച്ഛാശക്തിയാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാന്‍ കാരണമായത്. ലോകത്തിന് മുന്നില്‍ സനാതന സംസ്‌കാരത്തിന്റെ ചിഹ്നമായി രാമക്ഷേത്രം മാറുമെന്നും കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം അടുത്ത വര്‍ഷം ജനുവരി 22ന് നടക്കും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ