#kerala #Top Four

സംസ്ഥാനത്ത് ചൂട് ഉയരുന്നു : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ചൂട് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷയില്‍ യോഗം ചേരുന്നു.ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.

Also Read ; യുഎഇയില്‍ കനത്ത മഴ : വിമാന യാത്രികര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍

അതേസമയം, സംസ്ഥാനത്ത് താപതരംഗ സാധ്യത ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട് എങ്കിലും പകല്‍ സമയത്തെ വെയില്‍ കഠിനമായി തന്നെ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.കൂടാതെ രാവിലെ 11 മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെയുള്ള വെയില്‍ കൊള്ളരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Also Read ; കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഇനി മോദിയുടെ ചിത്രമില്ല, പകരം പേര് മാത്രം : മറുപടിയുമായി ആരോഗ്യമന്ത്രാലയം

മരണത്തിലേക്ക് നയിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ മുന്നോട്ട് വെച്ച ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം കുടിക്കുക, മറ്റ് രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ പരമാവതി വെയില്‍ കൊള്ളാതിരിക്കുക. ആരോഗ്യമുള്ളവരും ജോലിക്ക് പോകുന്നവരും കുട ഉപയോഗിക്കുക. തൊപ്പി ഉപയോഗിക്കാന്‍ ശ്രമിക്കണം. ചായ പോലുള്ള ചൂടുള്ള പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന് പകരം ശുദ്ധമായ തണുത്ത വെള്ളം കുടിക്കുക.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കൂടാതെ വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.നിരന്തരം മൃഗങ്ങള്‍ക്ക് വെള്ളം ഉറപ്പാക്കുക. വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുമ്പോള്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുണ്ട്. വേനല്‍ മഴയ്ക്ക് ഒപ്പമുള്ള ഇടിമിന്നലും അപകടകാരിയാണ്. ഇടിമിന്നല്‍ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ശേഖര്‍ കുര്യാക്കോസ് കൂട്ടിച്ചേര്‍ത്തു.

 

Leave a comment

Your email address will not be published. Required fields are marked *