October 26, 2024
#Top News

‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി’; ലഖ്നൗവില്‍ പുതിയ പോസ്റ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2024-ല്‍ പ്രധാനമന്ത്രിയായും ഉത്തര്‍പ്രദേശ് ഘടകം മേധാവി അജയ് റായി 2027-ല്‍ സംസ്ഥാന മുഖ്യമന്ത്രിയായും ചിത്രീകരിക്കുന്ന പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ലഖ്നൗവിലെ കോണ്‍ഗ്രസ് ആസ്ഥാനത്താണ് രാഹുലിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ടുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

പാര്‍ട്ടി പ്രവര്‍ത്തകനായ താക്കൂര്‍ നിതന്ത് സിംഗ് നിതിന്‍ ആണ് പോസ്റ്ററിന് പിന്നിലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും നയങ്ങളും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്ന സമാനമായ പോസ്റ്റര്‍ ലഖ്നൗവിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം.

Also Read; ഒരുവാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നു; ലീഗ് വേദിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി തരൂര്‍

‘2024 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി, 2027 ല്‍ കോണ്‍ഗ്രസ് പിസിസി പ്രസിഡന്റ് അജയ് റായ് യുപി മുഖ്യമന്ത്രി. ഇന്ത്യയും ഉത്തര്‍പ്രദേശും പറയുന്നു. വരൂ കോണ്‍ഗ്രസിനൊപ്പം ചേരൂ ‘ എന്നും പോസ്റ്ററില്‍ പറയുന്നു. പോസ്റ്ററില്‍ രാഹുല്‍ഗാന്ധി, യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായ് എന്നിവരുടെ ചിത്രങ്ങളുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ് പോസ്റ്ററിലുള്ളതെന്നായിരുന്നു പിസിസി അധ്യക്ഷന്‍ അജയ് റായുടെ പ്രതികരണം.

 

Leave a comment

Your email address will not be published. Required fields are marked *