പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പി സി ജോര്‍ജ്
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തഴയപ്പെട്ടതിന്റെ നീരസത്തിലാണ് പി സി ജോര്‍ജ്. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അനില്‍ ആന്റണി വിജയിക്കുക ദുഷ്കരമായിരിക്കുമെന്ന് പി സി ജോര്‍ജ്.
Also Read ; വിദ്യാര്‍ഥിക്കുനേരെ എസ്എഫ്ഐ മര്‍ദനം വീണ്ടും
‘അനില്‍ ആന്റണിയെ മണ്ഡലത്തിന് പരിചയമില്ല. ഞാന്‍ മത്സരിക്കണമെന്ന് പത്തനംതിട്ടക്കാര് ആഗ്രഹിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഓടുന്നതില്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുത്താനാകൂ. ആ ഒരു ദുഃഖമുണ്ട്. പിന്നെ ശ്രമിച്ചുനോക്കാം”- പി സി ജോര്‍ജ് പറഞ്ഞു.
‘പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കും. അനില്‍ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനില്‍ ആന്റണിയെ സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്. കെ സുരേന്ദ്രനോ, പി എസ് ശ്രീധരന് പിള്ളയോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നു.
പത്തുപേരെ നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസിലാവില്ല. ബിഷപ്പുമാര്‍ക്കും എന്‍എസ്എസ് നേതൃത്വത്തിനും പി എസ് ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ എനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് നാളെ പറയില്ല. നാളെ പറയുന്നത് നാളെക്കഴിഞ്ഞ് പറയില്ല. അപ്പോള്‍ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടന് നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താല്‍ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാന്‍ താനില്ല’- പി സി ജോര്‍ജ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































