ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് യെല്ലോ അലര്ട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജില്ലയില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും ഇന്ത്യന് മഹാസമുദ്രത്തിനും മുകളില് ന്യൂനമര്ദ്ദം നിലനില്ക്കുന്നുണ്ടെന്നും ഇത് അടുത്ത 24 മണിക്കൂറില് ശക്തികൂടിയ ന്യൂനമര്ദ്ദമായി മാറാന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read; ജപ്പാനില് വന് ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































