#Sports #Top Four

വോള്‍വ്‌സിനെ നിലംപരിശാക്കി മാഞ്ചസ്റ്റര്‍ സിറ്റി : കിരീട പോരാട്ടത്തില്‍ നിന്നും പിന്നോട്ടില്ല..!

ആഴ്‌സണലുമായുള്ള പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന സന്ദേശം നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗ് മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് അടുക്കവെ എതിരാളികളുടെ വലയില്‍ ഗോള്‍ മഴ പെയ്യിക്കുകയാണ് പെപ് ഗ്വാര്‍ഡിയോളയും സംഘവും.സിറ്റിയുടെ സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ വോള്‍വ്‌സിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നിലംപരിശാക്കിയത്.

Also Read ; സാള്‍ട്ട്‌ലേക്കില്‍ ബഗാന്റെ കോട്ടതകര്‍ത്ത് ഐഎസ്എല്‍ രണ്ടാം കിരീടം സ്വന്തമാക്കി മുംബൈ സിറ്റി

ഈ ജയത്തോടെ കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് നാലു ഗോളുമായി തിളങ്ങി.നേരത്തെ നടന്ന മത്സരത്തില്‍ ഗണ്ണേഴ്‌സ് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തിയിരുന്നു.പോയിന്റ് പട്ടികയില്‍ നിലവില്‍ സിറ്റി ആഴ്‌സണലിന് തൊട്ടു പിന്നിലാണ്. 36 മത്സരങ്ങളില്‍ നിന്നായി ആഴ്‌സണലിന് 83 പോയിന്റും 35 മത്സരങ്ങളിലായി സിറ്റിക്ക് 82 പോയിന്റുമാണ് ഉള്ളത്.ഗണ്ണേഴ്‌സിന് രണ്ടും സിറ്റിക്ക് മൂന്നും മത്സരങ്ങളാണ് ഇനി ഭാക്കിയുള്ളത്. വരാന്‍ പോകുന്ന മൂന്നു മത്സരങ്ങള്‍ ജയിച്ചാല്‍ കിരീടം വീണ്ടും സിറ്റിക്ക് സ്വന്തമാകും.അങ്ങനെയാണെങ്കില്‍ തുടര്‍ച്ചയായി നാലാം തവണ പ്രീമിയര്‍ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബാകും സിറ്റി.സിറ്റിക്ക് കാലിടറിയാല്‍ മാത്രമേ ആഴ്‌സണലിന് കിരീടം എന്ന സ്വപ്നംപൂവണിയുള്ളൂ. വോള്‍വ്‌സിനെതിരെ എല്ലാ മേഖലയിലും സിറ്റിയുടെ ആധിപത്യമായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മത്സരത്തിന്റെ 12ാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ ഹാലണ്ട് സിറ്റിയെ മുന്നിലെത്തിച്ചു. 35ാം മിനിറ്റില്‍ ഒരു ഗംഭീര ഹെഡ്ഡറിലൂടെ ഹാലണ്ട് ലീഡ് ഉയര്‍ത്തി. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കൂടി ഹാലണ്ട് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 3-0 ആയിരുന്നു സ്‌കോര്‍ നില.54ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ അസിസ്റ്റിലൂടെ നോര്‍വീജിയന്‍ താരം നാലാം ഗോളും നേടി.തുടര്‍ന്ന് ജൂലിയന്‍ അല്‍വാരസാണ് അഞ്ചാം ഗോള്‍ പൂര്‍ത്തിയാക്കിയത്. 53ാം മിനിറ്റില്‍ ഹ്വാങ് ഹീ ചാനിന്റെ വകയായിരുന്നു വോള്‍വ്‌സിന്റെ ആശ്വാസ ഗോള്‍.

 

Leave a comment

Your email address will not be published. Required fields are marked *