#india #Top News

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവം; മരണം 14 ആയി, 60 പേര്‍ക്ക് പരിക്ക്

മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്‌കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി.മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read ; ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു

പന്ത്‌നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്. സര്‍ക്കാര്‍ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മുംബൈ നഗരസഭാ അധികൃതര്‍ അറിയിച്ചു.

അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹരം നല്‍കുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡ്നാഫിസ് എക്സില്‍ കുറിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *