#kerala #Top News

അങ്കമാലിയില്‍ ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി

കൊച്ചി: അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ 5.40ഓടെയായിരുന്നു സംഭവം. ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ഇവർ ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അങ്കമാലി ഫയര്‍ഫോഴ്സ് എത്തി തീ അണച്ചു.ബാറ്ററിൽ നിന്നുളള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *