#Food

ഹോര്‍ലിക്‌സ് ഇനി മുതല്‍ ഹെല്‍ത്തി ഡ്രിങ്ക്‌സ് അല്ല; ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ് എന്നറിയപ്പെടും

കാലാ കാലങ്ങളായി ഹെല്‍ത്തി ഡ്രിങ്ക്‌സ് എന്ന പേരിലറിയപ്പെടുന്ന ഹോര്‍ലിക്‌സ് ഇനി മുതല്‍ ഫംഗ്ഷണല്‍ ന്യൂട്രീഷ്യന്‍ ഡ്രിങ്ക്‌സ് എന്നായിരിക്കും അറിയപ്പെടുക.കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളോട് ഹെല്‍ത്തി ഡ്രിങ്ക്‌സ് വിഭാഗത്തില്‍ നിന്ന് പാനീയങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഹെല്‍ത്ത് ഫുഡ് ഡ്രിങ്കുകള്‍ ഫംഗ്ഷണല്‍ ന്യൂട്രീഷന്‍ ഡ്രിങ്ക്‌സ് എന്ന് പുനര്‍നാമകരണം ചെയ്തത്.
എന്നാല്‍ ഈ പേര് മാറ്റത്തോടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളുടെ വില 1.63 ശതമാനം ഇടിഞ്ഞ് 2222.35 രൂപയായി കുറഞ്ഞു. സെന്‍സെക്‌സില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഇപ്പോള്‍ ഉള്ളത്.

Also Read ; മാസപ്പടി കേസില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യുകുഴല്‍ നാടന്‍; കേസില്‍ അടുത്തമാസം മൂന്നിന് വിധി പറയും

2006 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഹെല്‍ത്ത് ഡ്രിങ്ക്‌സിന് പ്രത്യേകിച്ച് ഒരു നിര്‍വചനവുമില്ലെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പാല്‍, ധാന്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങള്‍ ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യരുതെന്ന് എഫ്എസ്എസ്എഐ ഈ മാസം ആദ്യം ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിരുന്നു.ആരോഗ്യ പാനീയങ്ങള്‍ ഇന്ത്യയിലെ ഭക്ഷ്യ നിയമങ്ങളില്‍ നിര്‍വചിച്ചിട്ടില്ലാത്തതിനാലാണിത്. തെറ്റായ വാക്കുകളുടെ ഉപയോഗം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുമെന്നും അതിനാല്‍ പരസ്യങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ വെബ്‌സൈറ്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എഫ്എസ്എസ്എഐ അറിയിച്ചു.ഇന്‍ഡസ്ട്രി മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് അഡൈ്വസറി സ്ഥാപനമായ ടെക്‌നാവിയോയുടെ അഭിപ്രായത്തില്‍, ഇന്ത്യയിലെ ആരോഗ്യ പാനീയങ്ങളുടെ വിപണി വിഹിതം 2026 ഓടെ 3.84 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *