#india #kerala #Top News

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്ര ട്ടേറിയറ്റ് ഈ തിങ്കളാഴ്‌ച നടക്കും. പാലർമെന്റ് തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയ സാഹചര്യത്തിൽ ജയപരാജയങ്ങൾ വിലയിരുത്തലായിരിക്കും ഈ പ്രധാന ചർച്ച. ഇതിനിടെ, ബി.ജെ.പി കുറുമാറ്റ വിവാദത്തിൽ പെട്ട ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ നിലപാടുകൾ സജീവ ചർച്ചയാകും. നിലവിൽ, പാർട്ടിയിലും പുറത്തും ഒറ്റപ്പെട്ട നിലയിലാണ് ജയരാജനുള്ളത്. പാപികളുമായുള്ള കുട്ടുകെട്ട് ഉപേക്ഷിക്കേണ്ടതാണെന്നും ഇക്കാ ര്യത്തിൽ ഇ.പി. ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് മുൻ അനുഭവമാണെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകൾ പരസ്യശാസനക്ക് സമാനമായി. സി.പി.എമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണിത്തരം പരസ്യശാസന നടക്കുന്നതെന്നും പറയുന്നു.

Also Read; റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം 

ഇടതുമുന്നണി കൺവീനർ സ്ഥാനത്തിരുന്ന് ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്നത് നിഷേധിക്കുന്നുണ്ടെങ്കിലും ഇ.പി പൊതുസമൂഹത്തിനു മുന്നിലും സംശയമുനയിലാണിപ്പോൾ. കണ്ണൂരിലെ മുന്ന് ജയരാജന്മാരിൽ ഒന്നാമനാണ് ഇ.പി. ഒന്നാം പിണറായി സർക്കാറിൽ രണ്ടാമനായി നിന്ന മന്ത്രിയുമായിരുന്നു. സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൻ്റെ പാരമ്യകാലത്ത് കണ്ണൂരിൽ പാർട്ടിയെ നയിച്ച കരുത്തൻ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി രഹസ്യചർച്ച നടത്തിയതും പോളിങ് ദിനത്തിൽ അത് സ്ഥിരീകരിച്ചതും ഇടതുപക്ഷത്തെയാകെ ശരിക്കും ഞെട്ടിച്ചു. ബി.ജെ.പിക്കെതിരെ കോൺഗ്രസുകാരെ എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ച സി.പി.എം സ്വന്തം മുന്നണി കൺവീനർ ബി.ജെ.പിയിൽ ചേരാനൊരുങ്ങിയതിന് മറുപടി പറയേണ്ട അവസ്ഥയിലാണ്.

കൈവിട്ട കളിക്ക് ഇ.പിയെ പ്രകോപിപ്പിച്ചത് എം. വി. ഗോവിന്ദനുമായുള്ള മൂപ്പിളമ തർക്കമാണെന്ന് പകൽപോലെ ചിലർ പറയുന്നു. തനിക്കുശേഷം കണ്ണൂർ ജില്ല സെക്രട്ടറിയായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമൊക്കെയായതിൽ ഇ.പിക്കുള്ള നിരാശ യിലായിരുന്നു അസ്വാരസ്യങ്ങളുടെ തുടക്കം. എന്നാൽ, വിശ്വസ്‌തൻ എന്ന നിലയിൽ ഒടുവിൽ പിണറായിയുടെ സം രക്ഷണമുണ്ടാകുമെന്നാണ് സി.പി.എമ്മിനകത്തുള്ള സംസാരം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *