ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം

തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകര്‍ച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വര്‍ഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്.
Also Read ; തൃശ്ശൂര്‍ കളക്ടറുടെ ആദ്യ സന്ദര്‍ശനം ആദിവാസി കുട്ടികള്‍ക്കൊപ്പം
രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടത്തില്‍ ചര്‍ച്ചയും ഇടപെടലുകളും ഉണ്ടാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പാതിവഴിയില്‍ മുടങ്ങുകയാണ് പതിവ്. മനുഷ്യരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം കൊണ്ടോ ജന്തു ജന്യരോഗങ്ങളെ പിടിച്ചുകെട്ടാനാവില്ലെന്ന വിലയിരുത്തലിലാണ് ‘വണ്‍ ഹെല്‍ത്ത്’ എന്ന ഏകാരോഗ്യ സമീപനത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തിലെടുത്തത്. എന്നാല്‍ കാര്യമായി മുന്നോട്ടുപോകാനായിട്ടില്ല. എലിപ്പനിയും ജപ്പാന്‍ ജ്വരവും പക്ഷിപ്പനിയും കുരങ്ങുപനിയും പന്നിപ്പനിയുമടക്കം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗങ്ങളുടെയെല്ലാം പൊതുനില ഇവ ജന്തുക്കളില്‍ നിന്ന് പകരുന്നുവെന്നതാണ്. മാത്രമല്ല, അതിജാഗ്രത പുലര്‍ത്തേണ്ട എട്ടുരോഗങ്ങളുടെ പട്ടികയില്‍ ഏഴും ജന്തുജന്യരോഗങ്ങളാണ്.
ഇത്തരം രോഗങ്ങളുടെ പഠനങ്ങള്‍ക്കും നിരന്തര നിരീക്ഷണത്തിനും സ്ഥിരം സംവിധാനം അനിവാര്യമാണെന്നതാണ് വണ്‍ ഹെല്‍ത്ത് കാഴ്ചപ്പാണ്. നിപ, എലിപ്പനി, പേവിഷബാധ, ബ്രൂസെല്ലോസിസ്, ഫൈലേറിയ, തുടങ്ങിയ വിവിധ രോഗാണുക്കളുടെ സാന്നിധ്യം വിവിധ മൃഗങ്ങളില്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുന്നതിനായി അവയുടെ ശരീര സാമ്പിളുകള്‍ ശേഖരിച്ചുള്ള പഠനങ്ങള്‍ക്ക് ആവശ്യമാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
കേരളത്തിലെ പഴംതീനി വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസിന്റെ സാന്നിധ്യം 20 മുതല്‍ 33 ശതമാനം വരെയാണെന്നാണ് കണ്ടെത്തല്‍. 1200 വംശങ്ങളുള്ള വവ്വാലുകളില്‍ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയിലും പരിസ്ഥിതിയിലുമുണ്ടായ മാറ്റങ്ങളാണ് വവ്വാലുകളില്‍ നിന്ന് നിപ ആദ്യമായി മനുഷ്യരിലെത്താന്‍ കാരണമെന്നാണ് വിലയിരുത്തല്‍.