#kerala #Politics #Top Four

വ്യാജ വോട്ടര്‍മാര്‍: തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയുടെ പരാതി

തൃശൂര്‍:പാര്‍ലമെന്റ് മണ്ഡലത്തില്‍ താമസമില്ലാത്തവരും സ്ഥലത്തില്ലാത്തവരുമായ വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ബി.എല്‍.ഒമാരെ സ്വാധീനിച്ചുകൊണ്ടാണ് അന്തിമവോട്ടര്‍പട്ടികയില്‍ കൃത്രിമ വോട്ടര്‍മാരെ ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്.

Also Read ; ഫേസ് ബുക്ക് അക്കൗണ്ട് വഴി പണി കിട്ടി ; 24 മണിക്കൂറില്‍ കുരുക്കഴിച്ച് മറുപടിയുമായി നടന്‍

സ്ഥലത്തില്ലാത്തവരുടെയും താമസമില്ലാത്തവരെയും വിവിധ ഫ്ളാറ്റുകളുടെ അഡ്രസുകളിലും നിയോജകമണ്ഡലത്തിന് പുറത്തുള്ള ഫ്ളാറ്റുകളില്‍ അഡ്രസിലുള്ളവരെ വരെ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ആലത്തൂര്‍ മണ്ഡലത്തിലെ അഡ്രസ് വരെ ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. നേരിട്ട് പരിശോധന നടത്തി ഇത് ഉറപ്പുവരുത്തേണ്ട ബി.എല്‍.ഒമാര്‍ അടക്കമുള്ളവര്‍ വലിയ വീഴ്ച്ച വരുത്തിയിട്ടുണ്ട്. ഒരുവിധത്തിലുള്ള പരിശോധനയും നടത്താതെ വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ നടക്കുന്നതായി സംശയിക്കുന്നുുണ്ട്. വ്യാജ വോട്ടിംഗ് കണ്ടെത്താനും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഉള്‍പ്പെടുത്താനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍,ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ടി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *