#Career #india

മദ്രാസ് ഹൈകോടതിയില്‍ 2329 ഒഴിവുകള്‍

സര്‍ക്കാരിന്റെ കീഴില്‍ ഹൈകോടതിയില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. മദ്രാസ് ഹൈകോടതി ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌, വാട്ടര്‍ മാന്‍ , ഗാര്‍ഡനര്‍ , ക്ലീനര്‍ , ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റ്‌, വാട്ടര്‍ മാന്‍ , ഗാര്‍ഡനര്‍ , ക്ലീനര്‍ , ഡ്രൈവര്‍ തുടങ്ങിയ പോസ്റ്റുകളിലായി മൊത്തം 2329 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ മദ്രാസ് ഹൈകോടതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍  ആയി ഒഫീഷ്യല്‍ വെബ്സൈറ്റ് ആയ https://www.mhc.tn.gov.in/ ഇല്‍  2024 ഏപ്രില്‍ 28 മുതല്‍ 2024 മേയ് 27 വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *