#india #Top Four

ഇടക്കാല ജാമ്യ കാലയളവ് നീട്ടണമെന്നാവശ്യം ; അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി ജൂണ്‍ ഒന്നിലേക്ക് മാറ്റി.നേരത്തെ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നേടിയിരുന്ന കെജ്രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് വരാനിരിക്കെ തന്റെ ജാമ്യ കാലയളവ് ഒരാഴ്ച്ച കൂടി നീട്ടാന്‍ കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണക്കവെയാണ് വാദം ജൂണ്‍ ഒന്നിലേക്ക് മാറ്റിയത്.

Also Read ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ച സംഭവം ; ആറന്മുള സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിന് സസ്‌പെന്‍ഷന്‍

അതേസമയം കെജ്രിവാളിന്റെ ജാമ്യാപേക്ഷയിലും ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തിലും സുപ്രീം കോടതി ഇഡിയുടെ വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ കെജ്രിവാളിന്റെ ജാമ്യം ഒരു കാരണവശാലും നീട്ടരുതെന്ന നിലപാടിലാണ് ഇഡി. ആരോഗ്യ പ്രശ്‌നങ്ങളെന്ന് പറഞ്ഞു ജാമ്യമെടുത്ത് പുറത്തിറങ്ങിയ കെജ്രിവാള്‍ ഓടി നടന്ന് പഞ്ചാബിലും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ് എന്ന വാദവും ഇഡി നടത്തുന്നുണ്ട്. ജാമ്യം തീരാനൊടുവില്‍ മാത്രം അപേക്ഷ നല്‍കിയത് മറുപടി നല്‍കാന്‍ ഇഡിക്ക് സമയം കൂടുതല്‍ കിട്ടാതിരിക്കാന്‍ വേണ്ടിയാണെന്നും കുറ്റപ്പെടുത്തുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *