#india #Top Four

വോട്ടെണ്ണല്‍ ആരംഭിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍; അരുണാചലില്‍ ബി.ജെ.പി. മുന്നില്‍, സിക്കിമില്‍ എസ്.കെ.എം. ലീഡ് ചെയ്യുന്നു.

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അരുണാചലില്‍ 60 അംഗ സഭയില്‍ ബി.ജെ.പി.യുടെ 10 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 50 സീറ്റിലെ വോട്ടെണ്ണലാണ് നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്.

Also Read ; ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് ഫോര്‍വേര്‍ഡ് ഡെയ്‌സുകെ സകായി ക്ലബ് വിട്ടു

133 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 2019-ല്‍ 41 സീറ്റുനേടി ബി.ജെ.പി. ഭരണം നേടിയിരുന്നു. 32 സീറ്റുകളിലേക്കാണ് സിക്കിമില്‍ വോട്ടെടുപ്പ് നടന്നത്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് ആദ്യഘട്ടത്തില്‍ ഇവിടെ മുന്നേറുന്നത്.

സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍ നേരത്തെയാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനിച്ചത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *