#kerala #Top News

തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടല്‍ ; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയില്‍ അഴിച്ചു പണി. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഐപിഎസിനെ സ്ഥാനത്ത് നിന്ന് മാറ്റി. പകരം പുതിയ സിറ്റി പോലീസ് കമ്മീഷണറായി ആര്‍ ഇളങ്കോ ഐപിഎസിനെ നിയമിച്ചു. അങ്കിത് അശോകന്റെ പുതിയ നിയമനം സംബന്ധിച്ച് ഉത്തരവ് പിന്നീട് അറിയിക്കും. അതേസമയം എറണാംകുളം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ എസ് പിയുടെ പോസ്റ്റ് രൂപീകരിച്ചു.കെ ഇ ബൈജുവിനാണ് പ്രസ്തുത പോസ്റ്റിലേക്ക് നിയമനം നല്‍കിയിരിക്കുന്നത്.

Also Read ; ജനം തോല്‍പ്പിച്ചവരുടെ നെഞ്ചത്ത് കുത്തിയിട്ട് കാര്യമില്ല ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദത്തിന് പുറകെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റാന്‍ നീക്കമുണ്ടായിരുന്നു. തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ അമിത ഇടപെടലുണ്ടായി എന്ന പരാതിക്ക് പുറകെയാണ് ഇരുവരേയും സ്ഥലം മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. എന്നാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഈ നടപടിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട നിയമം പിന്‍വലിച്ചതിന് പിറകെ ഉത്തരവായത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *