#kerala #Top News

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ.വി നാരായണന്‍ അന്തരിച്ചു

കണ്ണൂര്‍: മുതിര്‍ന്ന സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ.വി നാരായണന്‍ (85) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു അന്ത്യം.

Also Read; ആലുവയില്‍ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് മരണം: അപകടം കാണാന്‍ നിര്‍ത്തിയ കാറില്‍ മറ്റൊരു കാറിടിച്ചു

കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് ഒ.വി നാരായണന്‍. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലും കല്യാശേരി മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദ്ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സി.പി.എം മാടായി ഏരിയകമ്മിറ്റി ഓഫീസിലെത്തിക്കും. രാവിലെ 9.30 മുതല്‍ 11.30 വരെ എരിപുരം എ.കെ.ജി മന്ദിരത്തിലും തുടര്‍ന്ന് സി.പി.എം ഏഴോം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ രണ്ട് മണിവരെയും പൊതുദര്‍ശനത്തിന് വയ്ക്കും. 3.30-ന് എഴോം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. വൈകീട്ട് നാലിന് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും.

ഭാര്യ: പി.എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്) മക്കള്‍: മധു ( ദിനേശ് ഐ ടി കണ്ണൂര്‍) മഞ്ജുള, മല്ലിക. മരുമക്കള്‍: ബ്രിഗേഡിയര്‍ ടി.വി. പ്രദീപ് കുമാര്‍, കെ വി ഉണ്ണികൃഷ്ണന്‍ (മുംബൈ) സീനമധു (കണ്ണപുരം). സഹോദരി ഒ വി. ദേവി.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *