മഞ്ഞുകാലത്തും ചര്‍മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താം

മഞ്ഞുകാലം ചര്‍മത്തിന് അത്ര നല്ല സമയമല്ല. അതിനാല്‍ ചര്‍മപരിരക്ഷ കൊണ്ട് മാത്രം കാര്യമില്ല ഉള്ളിലേക്കും നല്ല പോഷകങ്ങള്‍ കഴിക്കുന്നത് ചര്‍മസൗന്ദര്യത്തിന് നല്ലതാണ്. വരണ്ട കാലാവസ്ഥയില്‍ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുക സാധാരണമാണ്. ചര്‍മ്മം പരുപരുത്തതും വരണ്ടതുമായി തീരാം. ഈ സമയത്ത് ശരിയായ പരിചരണവും സംരക്ഷണവും നല്‍കുക വഴി ചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താനാവും.
സിട്രസ് ഫ്രൂട്സ്
സിട്രസ് പഴങ്ങള്‍ വിറ്റാമിന്‍ സിയുടെ കലവറയാണ്, ഇത് നല്ല ചര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ കൊളാജന്‍ പുനരുജ്ജീവിപ്പിക്കാന്‍ വിറ്റാമിന്‍ സി അല്ലെങ്കില്‍ അസ്‌കോര്‍ബിക് ആസിഡ് ആവശ്യമാണ്. കൊളാജന്‍ ചര്‍മ്മത്തെ മുറുക്കാനും ചര്‍മ്മത്തിന് മുകളിലുള്ള വരകള്‍ കുറയ്ക്കാനും സഹായിക്കുന്നു. മധുരമുള്ള ഓറഞ്ച്,നാരങ്ങ, മുന്തിരിപ്പഴം, മന്ദാരിന്‍, നാരങ്ങകള്‍ എന്നിവ നമ്മുടെ ആരോഗ്യത്തിനാവശ്യമായ സിട്രിസ് പഴങ്ങളാണ്.
സിട്രിസ് പഴങ്ങള്‍ കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ യുവത്വവും ആകര്‍ഷകത്വവും കൂട്ടാന്നു, പിഗ്മെന്റേഷന്‍ കുറയിക്കുന്നു, മുടി ബലപ്പെടുത്താനും താരന്‍ കുറയ്ക്കാനും സഹായിക്കുന്നു,ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ഹൃദയാരോഗത്തിന് ഉത്തമം, കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു, ക്യാന്‍സറിനും അതുപോലെ തലച്ചോറിന്റെ ആരോഗ്യത്തിനും സിട്രിസ് പഴങ്ങള്‍ സഹായിക്കുന്നുണ്ട്.
അവോക്കാഡോ
ഊര്‍ജ്ജ സമ്പുഷ്ടമായ ഭക്ഷണമാണ് അവക്കാഡോ. അവക്കാഡോയില്‍ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.ഇതില്‍ ആരോഗ്യകരമായ കൊഴുപ്പുണ്ട് അവ ഹൃദയാരോഗ്യത്തിന് ഗുണകരമായവയാണ്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.. അതിനാല്‍ തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.
അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. കുടല്‍ ആരോഗ്യത്തെ സഹായിക്കുന്ന നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ് അവക്കാഡോ. ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന് ഗുണം ചെയ്യുന്നു. പ്രോട്ടീന്റെ കലവറ കൂടിയാണിത്.
മധുരക്കിഴങ്ങ്
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് ചര്‍മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. ഇതിലെ വൈറ്റമിന്‍ എയും സിയും ചര്‍മ സംരക്ഷണത്തില്‍ ഏറെ ഗുണം ചെയ്യുന്നതാണ്. ഫൈബറിന്റെയും പ്രോട്ടീനിന്റെയും നല്ലൊരു കലവറ കൂടിയാണ് മധുര കിഴങ്ങ്. ബീറ്റ കരോട്ടിന്‍, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍, കാത്സ്യം, ആന്റി ഓക്സിഡന്റ്സ് എന്നിവയും മധുരക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നട്സ്, സീഡ്സ്
നട്സ്, സീഡ്സ് ചര്‍മത്തിന് തിളക്കം നല്‍കുന്ന ഒന്നാണ്. നട്സും വിത്തുകളും പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന് പോഷണം നല്‍കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ സിങ്കും ഗുണം നല്‍കുന്ന ഒന്നാണ്.
വിത്തുകളും പരിപ്പുകളും കഴിക്കുന്നത് ചര്‍മ്മത്തിന്റെ അവസ്ഥയെ സുഖപ്പെടുത്തുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.
പോംഗ്രനേറ്റ്
പോംഗ്രനേറ്റ് ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഒന്നാണ്. ഇത് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. ഇതില്‍ വൈറ്റമിന്‍ സിയും ധാരാളമുണ്ട്. എന്നാല്‍ മാതള നാരങ്ങ മുഴുവനും ആയിട്ടല്ല ഉപയോഗിക്കേണ്ടത്. അതിന്റെ കുരുവും തൊലിയുമാണ് ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കേണ്ടത്. മുഖത്തെ ചുളിവുകളും കറുത്ത പാടുകളും ഇല്ലാതാക്കാന്‍ മാതള നാരങ്ങയുടെ കുരുവിനും തൊലിയ്ക്കും സാധിക്കും. മാതള നാരങ്ങയുടെ തൊലിയിലും കുരുവിലും അടങ്ങിയിട്ടുള്ള വൈറ്റമിന്‍ കെ, ബി, സി, മിനറല്‍സ് എന്നിവ നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും സൂര്യപ്രകാശം ഏല്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
തക്കാളി
തക്കാളി ലൈക്കോപീന്‍, വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. തക്കാളി ജ്യൂസ് ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്, കൂടാതെ പുതിയ തക്കാളി പേസ്റ്റോ ജ്യൂസോ പ്രയോഗിക്കുന്നത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്നു, ഇത് അകാല വാര്‍ദ്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നു.
ക്യാപ്സിക്കം
ബെല്‍ പെപ്പര്‍ അഥവാ ക്യാപ്സിക്കം ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു.ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും വിറ്റാമിന്‍ ഇയുമാണ് ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇത് വിന്റര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.