#kerala #Top Four

ലാവ്‌ലിന്‍ കേസില്‍ ഇന്നും അന്തിമവാദം ഉണ്ടായില്ല : 110ാം നമ്പര്‍ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല

ന്യൂഡല്‍ഹി:എസ്എന്‍സി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്നും അന്തിമവാദം ഉണ്ടായില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടണ് ലിസ്റ്റ് ചെയ്തിരുന്നത് എങ്കിലും മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്ലിന്‍ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

Also Read ; ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം : കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. 2018 മുതല്‍ പരിഗണിക്കാന്‍ തുടങ്ങിയ കേസാണ് ഇപ്പോഴും അന്തിമ വാദം കേള്‍ക്കാതെ മാറ്റുവയ്ക്കുന്നത്.കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *