#india #Movie #Top News

ജോയിലെ ഹിറ്റ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു

തമിഴ് സിനിമ മേഖലയില്‍ നിന്നും 2023 പുറത്തിറങ്ങി തെന്നിന്ത്യയാകെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ജോ . സിനിമയിലെ പാട്ടുകൊണ്ടും സോഷ്യല്‍ മീഡിയയിലെ റീല്‍സുകൊണ്ടും ചിത്രം പ്രേക്ഷക പ്രീതി നേടിയിരുന്നു. സിനിമയിലെ ഹിറ്റ് താരങ്ങളായ റിയോ രാജും മാളവികയും പ്രേക്ഷക മനസില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ അവര്‍ രണ്ടുപേരും വീണ്ടും ഒന്നിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കലൈയരശന്‍ തങ്കവേലാണ് സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Also Read ;ഡല്‍ഹിയില്‍ എട്ടാംക്ലാസുകാരനുനേരെ സഹപാഠികളുടെ ക്രൂരപീഡനം; സ്വകാര്യഭാഗത്ത് വടി കയറ്റി, ഗുരുതരപരിക്ക്

വിവാഹിതനായ പുരുഷന്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് സൂചന. പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെപറ്റി സംസാരിക്കുന്ന ഈ സിനിമ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ഡ്രംസ്റ്റിക് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഈ വര്‍ഷം അവസാനത്തോടെ റിലീസുണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു

ഛായാഗ്രഹണം മദേശ് മണികണ്ഠനും സംഗീതം സിന്ധു കുമാറും, എഡിറ്റര്‍ വരുണ്‍ കെ ജിയും, ആര്‍ട് വിനോദ് രാജ്കുമാറുമാണ് നിര്‍വഹിക്കുന്നത്. ജോ സിനിമയിലെ ‘ഉരുകി ഉരുകി പോണതെടീ’ എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ടോക്‌സിക് റിലേഷന്‍ഷിപ്പാണ് ജോയുടെ കഥ. ജോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയങ്ങളെയാണ് സിനിമ കൈകാര്യം ചെയ്തിരുന്നത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *