കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പതിനെട്ടുകാരി മരിച്ചു

കൊച്ചി: കടവന്ത്രയില്‍ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. ചേരാനല്ലൂര്‍ സ്വദേശി സിയാദിന്റെ മകള്‍ അഹ്‌സാന(18)യാണ് മരിച്ചത്. കടവന്ത്ര തന്‍സീല്‍ ഷാലറ്റ് ഫ്‌ളാറ്റിലെ ഏഴാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്. രാവിലെ അഞ്ചരയോടെ ആയിരുന്നു സംഭവം. ഫ്‌ളാറ്റില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ദിശ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056)
Also Read; സെറ്റ് ജനുവരി 2024: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 25 വരെ