#kerala #Top News

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ ഇന്ന് മോദിയുമായി കൂടിക്കാഴ്ച

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരില്‍ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തും.

Also Read ; നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി; 25,000 രൂപ പിഴ, ആരോ പിന്നിലുണ്ടെന്ന് കോടതി

കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകള്‍ അല്ല തൃശൂരിലേതെന്നും
പാര്‍ട്ടി വോട്ടുകളും നിര്‍ണായകമായെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ വോട്ടുകള്‍ മാത്രം ആയിരുന്നെങ്കില്‍ 2019ലെ താന്‍ ജയിക്കുമായിരുന്നു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാന്‍ ഇല്ല.

ഇതുവരെയും മുരളിയേട്ടന്‍ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ?ഗോപിക്ക് തൃശൂരില്‍ വന്‍ സ്വീകരണം. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി ജെ പി നടത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *