#india #Politics #Top Four

വോട്ടില്‍ ഭൂരിപക്ഷവുമായി നോട്ട ; ഇന്‍ഡോറില്‍ ജനങ്ങളുടെ മധുര പ്രതികാരം

നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ഇന്‍ഡോറിലെ ജനങ്ങള്‍. ഇന്‍ഡോറില്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചിരുന്നു.ഈ നീക്കത്തിനാണ് ജനങ്ങള്‍ ഇപ്പോള്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്തിരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്.

Also Read ; സ്വന്തം റെക്കോഡ് തിരുത്തി ഹൈബി ഈഡന്‍ ; എറണാകുളം മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷ വിജയം

ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 10.10 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ 1.81 ലക്ഷമാണ് നോട്ടയ്ക്ക് കിട്ടിയ വോട്ടുകള്‍. 8.29 ലക്ഷത്തിന്റെ ലീഡ് ഈ മണ്ഡലത്തില്‍ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തെരഞ്ഞെടുപ്പില്‍ ഇന്‍ഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ശങ്കര്‍ ലാല്‍വനിയാണ് ഇന്‍ഡോറില്‍ ഇത്തവണയും വിജയത്തിലേക്ക് കടക്കുന്നത്. ബിജെപി സ്ഥാനാര്‍ഥിക്ക് 10 ലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്. എന്നാല്‍ നോട്ട 1.85 ലക്ഷത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം പത്രിക പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.

Leave a comment

Your email address will not be published. Required fields are marked *