#india #Politics #Top Four

ഇന്നുമുതല്‍ നരേന്ദ്രമോദിക്ക് മൂന്നാമൂഴം: രാഷ്ട്രപതിഭവനില്‍ വൈകിട്ട് 7.15-ന് സത്യപ്രതിജ്ഞ, സുരേഷ് ഗോപി മന്ത്രിയായേക്കും

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാര്‍ ഞായറാഴ്ച അധികാരമേല്‍ക്കും. വൈകീട്ട് 7.15-ന് രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

Also Read ; തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്‌ഐ മരിച്ച നിലയില്‍ കണ്ടെത്തി

മോദിക്കൊപ്പം ബി.ജെ.പി.യുടെ മുതിര്‍ന്ന മന്ത്രിമാരും ഘടകകക്ഷികളുടെ മന്ത്രിമാരും സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണതലപ്പത്തുള്ളവര്‍വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് ചടങ്ങ്.

മോദിക്കൊപ്പം സത്യവാചകം ചൊല്ലേണ്ട മന്ത്രിമാരെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ ശനിയാഴ്ചയും ഡല്‍ഹിയിലെ രാഷ്ട്രീയകേന്ദ്രങ്ങളില്‍ തുടരുന്നതിനിടയിലാണ് സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ രാഷ്ട്രപതിഭവന്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം മോദി മന്ത്രിസഭയിലെ ബി.ജെ.പി.യുടെ പ്രധാന മുഖങ്ങളായിരുന്ന രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍ എന്നിവര്‍ മൂന്നാം മന്ത്രിസഭയിലും തുടരാനാണ് സാധ്യത.

പ്രതിരോധം, ആഭ്യന്തരം, ധനകാര്യം, വിദേശകാര്യം എന്നീ പ്രധാന വകുപ്പുകള്‍ക്കൊപ്പം നയവും അജന്‍ഡയും കടന്നുവരുന്ന വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ വകുപ്പുകളും ബി.ജെ.പി.തന്നെ കൈവശം വെക്കും. സീറ്റുവിഭജനം സംബന്ധിച്ച് മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ രാജ്നാഥ് സിങ്, അമിത് ഷാ, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ ശനിയാഴ്ചയും സഖ്യകക്ഷികളുമായി ചര്‍ച്ചനടത്തി. ടി.ഡി.പി. നേതാവ് എന്‍. ചന്ദ്രബാബു നായിഡു, ജെ.ഡി.യു. നേതാവ് നിതീഷ് കുമാര്‍, ശിവസേനാനേതാവ് ഏക്നാഥ് ഷിന്ദേ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *