#kerala #Politics #Top News

കെ രാധാകൃഷ്ണന്റെ രാജി നാളെ, ആദിവാസി നേതാവ് ഒ ആര്‍ കേളു മന്ത്രിയായേക്കും

തിരുവനന്തപുരം: ആലത്തൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. നാളത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷമാകും രാജിവെയ്ക്കുന്ന സമയത്തില്‍ അന്തിമ തീരുമാനം. കെ രാധാകൃഷ്ണന്‍ രാജിവെക്കുന്ന ഒഴിവില്‍ മാനന്തവാടി എം എല്‍ എ ഒ ആര്‍ കേളു മന്ത്രിയായേക്കും.

Also Read ; കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം

കെ രാധാകൃഷ്ണന്റെ രാജിയോടെ മന്ത്രിസഭാ പുന:സംഘടന ഉറപ്പായിരിക്കുകയാണ്. മന്ത്രിസഭാ പുന:സംഘടന എന്നുവേണമെന്നും നാളെത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനമാകും. പുന:സംഘടന നിയമസഭാ സമ്മേളനത്തിന് മുന്‍പ് നടക്കാനാണ് സാധ്യത. ഈമാസം 10നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ക്ഷേമസമിതി നേതാവുമാണ് കേളു. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എല്‍ എമാര്‍ സി പി ഐ എമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവെന്നതും കേളുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *