#india #Top News

അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 227 കോടിപതികള്‍

അഞ്ചാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന 695 സ്ഥാനാര്‍ത്ഥികളില്‍ 227 പേരും കോടിപതികള്‍. കോടിപതികളായ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിന്നും മത്സരിക്കുന്ന അനുരാഗ് ശര്‍മ്മയാണ്. 202.08 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. മഹാരാഷ്ട്രയിലെ ബിവാന്‍ഡിയില്‍ നിന്നും മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥി നിലേഷ് ഭഗ്വാന്‍ സാംബരെയാണ് കോടിപതികളില്‍ രണ്ടാമന്‍. മഹാരാഷ്ട്രയിലെ മുംബൈ നേര്‍ത്തില്‍ മത്സരിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് പട്ടികയിലെ മൂന്നാമന്‍. 110.95 കോടി രൂപയാണ് പിയൂഷ് ഗോയലിന്റെ ആസ്തി.

Also Read ;പെരുമ്പാവൂര്‍ വധക്കേസ്; ഹൈക്കോടതി വിധി ഇന്ന്

ക്രമിനല്‍ കേസുള്ള 159 സ്ഥാനാര്‍ത്ഥികളും ജനവിധി തേടുന്നു. 82 വനിതാ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമ്പോള്‍ ബിരുദത്തിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള 349 സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.56 കോടി രൂപയാണ്. സ്ഥാനാര്‍ത്ഥികളുടെ ശരാശരി പ്രായം 48 വയസാണ്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *