#kerala #Politics #Top Four

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച : ഇ പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

തിരുവനന്തപുരം: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ പാര്‍ട്ടിക്കുള്ളിലെ അതൃപ്തി ജയരാജനെതിരെ കടുത്ത നടപടിയിലേക്ക്. തുടര്‍ച്ചയായി പാര്‍ട്ടിയേയും മുന്നണിയേയും ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന ഇ പിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റാനാണ് സാധ്യത. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാളുകളില്‍ തന്നെ കണ്‍വീണറുടെ ഇത്തരം പ്രവൃത്തികള്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുക്കുന്നത്. അതുകൊണ്ട് തന്നെ ഇ പിയുടെ കണ്‍വീനര്‍ സ്ഥാനം നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്.

Also Read ; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാ​ഴ്ച
ഇന്നലെ വോട്ട് ചെയ്തതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ പി ജയരാജന്റെ പേര് എടുത്ത് നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ അമ്പരപ്പുളവാക്കിയിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ വിവാദം തണുപ്പിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ ഇ പിയുടെ കാര്യത്തില്‍ സംഘടനാ പരിശോധന അനിവാര്യമാവും.ദല്ലാള്‍ നന്ദകുമാറിനൊപ്പം എത്തിയ പ്രകാശ് ജാവദേക്കറുമായി ഇ പി കൂടിക്കാഴ്ച നടത്തിയത് വെളിപ്പെട്ട സാഹചര്യത്തില്‍ അറ്റകൈ പ്രയോഗമെന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ ഈ പരസ്യശാസന.അത് ഉചിതമായെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇ പിയുടെ വെളിപ്പെടുത്തലിന് ശേഷം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുണ്ടായിരുന്നു. നിലവിലെ വിവാദം മുഖ്യമന്ത്രിയുടെ ശാസനയില്‍ ഒതുങ്ങുമെങ്കിലും വരും ദിവസങ്ങളില്‍ അതെങ്ങനെ വഴിത്തിരിയിമെന്നതിനെ ആശ്രയിച്ചാകും പാര്‍ട്ടിയുടെ പരിശോധന. എന്തായാലും തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒരു തിരിച്ചടിയുണ്ടായാല്‍ ഇ പിക്ക് അതില്‍ നിന്നും രക്ഷപ്പെടാനാവില്ല. സംസ്ഥാന നേതൃത്വം സ്വീകരിക്കുന്ന നിലപാടാണ് ഇ പിയുടെ ഭാവി നിശ്ചയിക്കുക.

Leave a comment

Your email address will not be published. Required fields are marked *