പാതിനാലുകാരി ഗര്‍ഭിണി, പോക്‌സോ കേസില്‍ അയല്‍വാസി 56 കാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ53 കാരന്‍ അറസ്റ്റില്‍. അറസ്റ്റിലായ യാൾ പെണ്‍കുട്ടിയുടെ അയല്‍വാസിയാണ്. വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഒന്‍പത് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്.
പെണ്‍കുട്ടി കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കി.
പിന്നാലെയാണ് മാതാപിതാക്കളുടെ പരാതിയില്‍ അയല്‍വാസി പിടിയിലായത്. വയനാട് ജില്ലയിലെ പോലീസ് സ്റ്റേഷന്‍ പരി ധിയിലാണ് സംഭവം. പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമം ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രക്ഷിതാക്കള്‍ പോലും പരിശോധനക്ക്‌ശേഷമാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.
Also Read; നിയമസഭ തെരഞ്ഞെടുപ്പ്; മൂന്നു സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്