#Career #Top News

കൊങ്കണ്‍ റെയില്‍വേയില്‍ നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി

കൊങ്കണ്‍ റെയില്‍വേയുടെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ AEE,സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് കൊങ്കണ്‍ റെയില്‍വേയില്‍ ജോലി മൊത്തം 42 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 മെയ് 9 മുതല്‍ 2024 ജൂണ്‍ 5 വരെ അപേക്ഷിക്കാം.

നേരിട്ട് ഇന്റര്‍വ്യൂ

എക്‌സിക്യൂട്ടീവ് ക്ലബ്, കൊങ്കണ്‍
റെയില്‍ വിഹാര്‍, കൊങ്കണ്‍ റെയില്‍വേ
കോര്‍പ്പറേഷന്‍ ലിമിറ്റഡ്, സമീപം
സീവുഡ്‌സ് റെയില്‍വേ സ്റ്റേഷന്‍,
സെക്ടര്‍-40, സീവുഡ്‌സ്
(വെസ്റ്റ്), നവി മുംബൈ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://konkanrailway.com/

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *