#Crime

ആലപ്പുഴയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം: മലയാളി പിടിയില്‍

ആലപ്പുഴ: ഇന്നലെ ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ മലയാളി പിടിയില്‍.ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്.ഡാണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് യദുകൃഷ്ണനാണ് കൊലപ്പെടുത്തിയത് എന്ന് അറിഞ്ഞത്. 500 രൂപ നല്‍കണമെന്നും തിരികെ ഗൂഗിള്‍ പേ ചെയ്ത് തരാമെന്നും യദു കൃഷ്ണന്‍ ഓം പ്രകാശിനോട് ആവശ്യപ്പെട്ടു. പണം നല്‍കാതെ വന്നപ്പോഴാണ് ഇടതു നെഞ്ചിന് മുകളില്‍ കുത്തിയത്. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. സംഭവത്തിന് ശേഷം ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്തു നിന്നാണ് യദുകൃഷ്ണനെ പിടികൂടിയത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *