ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോര്‍ജിനുമെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പും മന്ത്രിയും നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരായി കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു.
‘നല്ലനിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാര്‍ഹമായി കണ്ടതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധര്‍മടത്ത് എല്‍ഡിഎഫിന്റെ കുടുംബ സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read; സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാവില്ല; പൂര്‍ണ പരിഹാരത്തിന് കെഎസ്ഇബി
‘അത്തരമൊരു വകുപ്പിനും മന്ത്രിക്കുമെതിരെ ഇല്ലാത്ത ഒരു കഥവെച്ച് തെളിവുണ്ടെന്ന മട്ടില്‍ ആരോപണം ഉന്നയിക്കുക. ഒരാള്‍ പ്രത്യക്ഷപ്പെട്ട് പറയുകയാണ്, ഞാനാണ് ഇവിടെ പോയി നേരിട്ട് പണം കൈയില്‍ കൊടുത്തതെന്ന്. യഥാര്‍ത്ഥത്തില്‍ ഈ ആരോപണം ഉന്നയിച്ച ആള്‍ മറ്റ് ചില ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് മുന്നോട്ടുവന്നതെന്ന് ഇപ്പോള്‍ വ്യക്തമായി. ഇതുപോലുള്ള എത്രയെത്ര കെട്ടിചമയ്ക്കലുകള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളൂ. ഇത് ആദ്യത്തേതോ ഒടുവിലുത്തേതോ അല്ല. സൂത്രധാരനെ കൈയോടെതന്നെ പിടികൂടുന്ന അവസ്ഥവന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ വ്യക്തികളും മാധ്യമ സ്ഥാപനങ്ങളുമുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
‘കേന്ദ്ര ഏജന്‍സികള്‍ വട്ടമിട്ടു പറന്നു. സര്‍ക്കാര്‍ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി. എന്നിട്ടും സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കാനായില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക