#Top Four

കോഴിക്കോട് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ ആദില്‍ ഫര്‍ഹാന്‍(17) ആണ് മരിച്ചത്. പുലര്‍ച്ചെ 1.10ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ തീവണ്ടി ഇടിക്കുകയായിരുന്നു.

Also Read;പുതുവത്സര ദിനത്തില്‍ കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി – സി58

ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസാണ് ഇടിച്ചത്.
സ്‌കൂട്ടറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നെന്നും റെയില്‍വേ ട്രാക്കിലേക്ക് സ്‌കൂട്ടര്‍ കയറിയ സമയത്ത് ട്രെയിന്‍ വരുന്നത് കണ്ട് പുറകിലിരുന്ന ആള്‍ ചാടി മാറുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിച്ച് 100 മീറ്ററോളം സ്‌കൂട്ടര്‍ വലിച്ചു കൊണ്ടുപോയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *